റഷ്യ- യുക്രൈന്‍ യുദ്ധം നിരവധിപേരുടെ കൂട്ട പലായനത്തിന് കാരണമായി. വനിതാ ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പോളണ്ട് -യുക്രൈന്‍ അതിര്‍ത്തി വഴി കൂട്ട പലായനം ചെയ്തത്. എല്ലാവരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അതിര്‍ത്തി കടക്കുകയാണ്. എന്നാല്‍ ഇപ്പോഴും അവര്‍ക്ക് പ്രതീക്ഷ സ്വന്തം പ്രസിഡണ്ടിനെ ആണ്. യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയായ മെഡിക്ക യിലെ ഓരോരുത്തരും പ്രകടിപ്പിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനോടുള്ള സ്‌നേഹവും അദ്ദേഹത്തിലുള്ള പ്രതീക്ഷയുമാണ്. ഇനി എന്ത് സംഭവിക്കും എന്ന് ഒരു നിശ്ചയവും ഇല്ലെങ്കിലും സ്വന്തം മണ്ണിലേക്ക് തിരികെയെത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നത് വൊളോഡിമിര്‍ സെലന്‍സ്‌കി എന്ന പ്രസിഡണ്ടിന്റെ പ്രതീക്ഷയിലാണ്.
