മോഹന്‍ലാലിനെതിരെ സന്തോഷ് വര്‍ക്കി

നിരന്തരമായ സിനിമ റിവ്യൂകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനാണ് സന്തോഷ് വര്‍ക്കി.മോഹന്‍ലാലിനെതിരെ വീഡിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് വര്‍ക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ആറാട്ട് അണ്ണന്‍ എന്നാണ് ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്.മോഹന്‍ലാലിനെ കുറിച്ച് പുസ്തകവും എഴുതിയ ആളാണ്.

മലയാള സിനിമയോട് മോഹന്‍ലാല്‍ ചെയ്യുന്നത് വലിയ ദുരന്തമാണ് എന്ന് സന്തോഷ് വര്‍ക്കി പറയുന്നു.സിനിമയെ വെറും ബിസിനസ് മാത്രമായി കാണുന്ന മോഹന്‍ലാല്‍ സാമ്ബത്തികം ഉണ്ടാക്കുന്നതിനായി എന്തും ചെയ്യുവാന്‍ തയ്യാറാവുന്നുവെന്നും ഫാന്‍സുകാരുടെ ശാപം മൂലമാണ് മോഹന്‍ലാലിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് എന്നും സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയില്‍ ആരോപിച്ചു. സന്തോഷ് വര്‍ക്കിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്

ഞാന്‍ ഈ മോഹന്‍ലാല്‍ എന്നു പറയുന്ന മനുഷ്യനെ ഒരുകാലത്ത് സ്‌നേഹിച്ചു നടന്ന വ്യക്തിയാണ്. മോഹന്‍ലാലിന്റെ സിനിമകള്‍ എല്ലാം പൊളിഞ്ഞ് ആളുകളെല്ലാവരും ദിലീപിന്റെ പിന്നാലെ പോയപ്പോഴും മോഹന്‍ലാല്‍ തിരിച്ചുവരണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. ആ എന്നെയാണ് അവന്‍ വേദനിപ്പിച്ചത്. അതിനാണ് ഇപ്പോള്‍ ഈ തെറി കേള്‍ക്കുന്നത്. മോഹന്‍ലാല്‍ പെണ്ണുപിടിയന്‍ ആണെന്ന് ലോകത്തെല്ലാവര്‍ക്കും അറിയാം. എല്ലാ മലയാളികള്‍ക്കും അറിയാം. സുചിത്ര മോഹന്‍ലാലിനെ കൈകൂപ്പി നമസ്‌കരിക്കണം, ഇങ്ങനെ ഒരുത്തനെ ഭര്‍ത്താവായി വച്ചതിന്” – ആറാട്ട് അണ്ണന്‍ പറയുന്നു.

എന്ത് ക്വാളിറ്റി ആണ് ഉള്ളത്?രണ്ട് പിള്ളേരും ഉണ്ടായിട്ട് കണ്ട പെണ്ണുങ്ങളെ പിന്നാലെ പോവുകയാണ്. 2000 ഏക്കര്‍ മഹാരാഷ്ട്രയില്‍ സ്ഥലം കിട്ടാന്‍ വേണ്ടി അവിടെ വരെ ഗുണ്ടകളെ ഇറക്കിയതാണ്. എന്തിനാ ഫാന്‍സുകാരുടെ ജീവിതം കളയുന്നത്? ഫഹദ് ഫാസില്‍ പറഞ്ഞില്ലേ പിള്ളേര്‍ പഠിക്കട്ടെ എന്ന്. ഇവരുടെയൊക്കെ പ്രാക്ക് കിട്ടില്ലേ? മമ്മൂട്ടി മക്കളെ എത്തിക്കേണ്ടിടത്ത് എത്തിച്ചില്ലേ? മോഹന്‍ലാല്‍ മക്കളെ തിരിഞ്ഞു നോക്കുന്നുണ്ടോ? എന്താ മോളെ കല്യാണം കഴിച്ചു വിടാത്തത്?

ലോക്ക് ഡൗണ്‍ സമയത്ത് ഫാമിലിയുടെ ഒപ്പം ടൈം സ്‌പെന്‍ഡ് ചെയ്യുന്നതിന് പകരം നാട്ടുകാരെ വിളിക്കുകയാണ്. ഇയാളുടെ കയ്യില്‍ കള്ളപ്പണം ഇല്ല എന്ന് പറയാന്‍ പറ്റുമോ? വെറുതെയല്ല മരക്കാര്‍ പൊട്ടിപ്പൊളിഞ്ഞു പോയത്. ഈ ഫാന്‍സുകാരുടെ പ്രാക്ക് അയാള്‍ക്ക് കിട്ടും. എന്തിനാ അവരൊക്കെ ജീവിതം കളയുന്നത്?ഒരുകാലത്ത് അയാളെ ജീവന് തുല്യം സ്‌നേഹിച്ച എന്നെ അയാള്‍ വേദനിപ്പിച്ചു. ഇങ്ങനെ എത്ര പേരെ വേദനിപ്പിച്ചിരിക്കുന്നു? ശ്രീനിവാസന്‍ പറഞ്ഞത് എല്ലാം ശരിയാണ്. ഇയാള്‍ വലിയ ഹിപ്പോക്രിറ്റ് ആണ്.

ശ്രീനിവാസന്‍ അയാളെ കുറിച്ച് സിനിമ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ സംവിധായകനോട് മോഹന്‍ലാലിന് ദേഷ്യമാണ്. എന്തുകൊണ്ട് ശ്രീനിവാസനോട് ദേഷ്യം കാണിക്കുന്നില്ല? കാണിച്ചാല്‍ പല സത്യങ്ങളും ശ്രീനിവാസന്‍ തുറന്നുപറയും.

അതേ സമയം സന്തോഷ് വര്‍ക്കിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ലോകത്ത് ഉള്ള പെണ്ണുങ്ങളെ എല്ലാം കല്യാണം കഴിക്കണം എന്നും പറഞ്ഞു അവരെ toxic provoke ചെയ്ത് നടക്കുന്ന വ്യക്തിയാണെന്നും മാനസികമായ പ്രശ്‌നമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമുള്ള വിമര്‍ശനം ശക്തം.

മലയാള സിനിമയിലെ പ്രശസ്തരായ നായിക നടിമാരെ കുറിച്ചു പല പരാമര്‍ശങ്ങളും ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി നടത്തിയിരുന്നു . അത് അദ്ദേഹത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *