മോഹന്‍ ഭാഗവതിന്റെ പ്രസ്താവന;ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന്
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഫെബ്രുവരി 24 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് അഷ്റഫ് മൗലവി പ്രതികരിച്ചത്. ആര്‍എസ്എസ്സിന്റെ ചാതുര്‍വര്‍ണ്യ പുനപ്രഖ്യാപനതിനു നേരെ സമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടി കളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും പുലര്‍ത്തുന്ന മൗനവും നിസങ്കതയും ഭീതിജനകമാണെന്നും ഭരണഘടനാവിരുദ്ധവും അസഹിഷ്ണുതാപരവുമായ സാമൂഹിക വിഭജനത്തിന് ആര്‍എസ്എസ് ശ്രെമിച്ചാല്‍ ഇന്ത്യന്‍ ജനത ഒറ്റകെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിയവരെ ഉടന്‍ തന്നെ നാട്ടില്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ ഹമീദും വാര്‍ത്താസമ്മേളനത്തില്‍ സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *