മോന്‍സണ്‍ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം വേണം;വി എം സുധീരന്‍

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മോന്‍സന്റെ ഉന്നത പോലീസ് ബന്ധം, സമൂഹത്തിലെ മറ്റ് ഉന്നതരുമായുള്ള ബന്ധങ്ങള്‍, തട്ടിപ്പുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

മോന്‍സണുമായി ബന്ധപ്പെട്ട് കെ സുധാകരന്‍, ബെന്നി ബെഹന്നാന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സുധീരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.

അതേസമയം മോന്‍സണെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *