മൂല്യവര്‍ധിത രംഗത്തെ പുത്തന്‍ ആശയങ്ങള്‍ അറിയാന്‍ ട്രെയിനിങ്

തൃശൂര്‍: ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ട്രെയിനിങ് ആരംഭിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രെണര്‍ ഡെവലപ്പ്‌മെന്റ് (KIED)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് അഗ്രോ ഇന്‍ക്കുബിലേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റെര്‍പ്രെണര്‍ഷിപ്പ്(ARISE).

ഭക്ഷ്യ സംസ്‌ക്കരണ /മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ ട്രെയിനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ ജില്ലകളില്‍ നടത്തിയ ഒന്നാം ഘട്ട പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം ഘട്ട പരിശീലനം നടത്തുന്നത്. ഇതിന്റ ഭാഗമായി ചെറുകിട സംരംഭകര്‍ക്ക് തുടങ്ങുവാന്‍ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന സെഷനുകള്‍ സംഘടിപ്പിക്കും.

ജൂണ്‍ 30 ന് മത്സ്യവുമായി ബന്ധപ്പെട്ടും ജൂലൈ 14 ന് പഴം പച്ചക്കറിയുമായി ബന്ധപ്പെട്ടു മുള്ള സൗജന്യ ഓണ്‍ലൈന്‍ സെഷനുകളാണ് നടക്കുക.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കെ ഐ ഇ ഡിയുടെ വെബ്‌സൈറ്റായ www.kied.info സന്ദര്‍ശിക്കുകയോ 7403180193, 9605542061 എന്നീ നമ്പറുകളിലോ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *