മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്

മലപ്പുറം:  പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മലയില്‍ ഗ്രൂപ്പിന്റെ വിഭവങ്ങളെ വ്യത്യസ്തമാക്കുന്നത്.

പാതിവേവിലുള്ള മത്സ്യ വിഭവമായ ട്യൂണയും നാളികേര പൊടിയുമാണ് പുതിയ ഉത്പന്നങ്ങള്‍. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പാചകത്തിന് അധികസമയം കണ്ടെത്താനാവതെ പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന ഈ രണ്ട് ഉത്പന്നങ്ങളും ലക്ഷദ്വീപിന്റെ തനിമയാര്‍ന്ന വിഭവങ്ങളാണ്.

മാസ്സ് വിഭാഗത്തിലെ മത്സ്യങ്ങള്‍ വൃത്തിയാക്കി കഷ്ണങ്ങളായി വേവിച്ച് ടിന്നിലടച്ച ‘ട്യൂണ’, സാധാരണ മത്സ്യ വിഭവങ്ങളൊരുക്കുന്നതിന് പുറമേ ബിരിയാണി, കട്‌ലെറ്റ്, സാന്റ് വിച്ച്, ബര്‍ഗര്‍ എന്നിവക്കെല്ലാം ഉപയോഗിക്കാനാകും. ഇതിലടങ്ങിയിരിക്കുന്ന ‘ഒമേഗ-3’ മനുഷ്യാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

നാളികേരത്തിന്റെ തനത് രുചിയും ഗുണവും നഷ്ടപ്പെടാതെയാണ് നാളികേര പൊടി തയ്യാറാക്കിയിരിക്കുന്നത്. വിവിധ കറികള്‍ക്ക് മാത്രമല്ല പലഹാരങ്ങള്‍, മിഠായികള്‍, പുഡ്ഡിങ് എന്നിവക്കെല്ലാം ചേരുവയായി ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് മലയില്‍ ഗ്രൂപ്പിന്റെ നാളികേര പൊടി.

Leave a Reply

Your email address will not be published. Required fields are marked *