ലക്നൗ : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് .തെരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കേ നിര്‍ണായക നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
കേന്ദ്രസംസ്ഥാന സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചാണ് ബിജെപി പ്രചാരണത്തിനൊരുങ്ങുന്നത്. യോഗങ്ങളില്‍ കേന്ദ്രമന്ത്രിമാരും, എംപിമാരും പങ്കെടുക്കും. നാളെ ആഗ്രയില്‍ സംഘടിപ്പിക്കുന്ന കൊറോണ മുന്നണി പോരാളികളുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ബിജെപി ആസ്ഥാനം സന്ദര്‍ശിക്കുന്ന അദ്ദേഹം കോര്‍കമ്മിറ്റി അംഗങ്ങളുമായും സംവദിക്കും.
