തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സുരേഷ്ഗോപി എംപി നാളെ ഡല്‍ഹിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാനും മറ്റും സുരേഷ് ?ഗോപിയുടെ ജനകീയ മുഖം ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്. കൂടാതെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നല്‍കിയത്.
