സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പിടി ഉഷക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ.ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണെന്നും പി ടി ഉഷ നടത്തിയ വിമർശനം നടത്തിയിരുന്നു.
തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം.
