ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍റെ റോഡ് ഷോ; ആവേശമായി പിഷാരടിയും

ബാലുശ്ശേരി: ബാലുശ്ശേരിയിൽ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധർമ്മജൻ ബോൾഗാട്ടിയുടെ റോഡ് ഷോ. ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി. ടൗൺ വരെ 7 കിലോമീറ്റർ ദൂരമാണ് പ്രചരണ വാഹനങ്ങൾ സഞ്ചരിച്ചത്. മണ്ഡലത്തിലെ യുവാക്കളുടെ ആവേശം ആത്മവിശ്വാസം വർധിപ്പിച്ചതായി ധർമ്മജൻ പറഞ്ഞു.

ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയിൽ വിജയപ്രതീക്ഷയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്ന് പിഷാരടി പറഞ്ഞു. ബാലുശ്ശേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. ധർമ്മജനെ പ്രവർത്തകർ തോളിലേറ്റിയാണ് തുറന്ന വാഹനത്തിലേക്കെത്തിച്ചത്. രമേഷ് പിഷാരടി കൂടിയെത്തിയതോടെ യുവാക്കൾക്ക് ആവേശമായി.

Leave a Reply

Your email address will not be published. Required fields are marked *