പ്ലസ് വണ്‍ പ്രവേശനത്തില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു; നാളെ മുതല്‍ ഈ മാസം 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതല്‍ ഈ മാസം 28 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. രാവിലെ 10 മുതല്‍ 5 വരെ അപേക്ഷ നല്‍കാം.

നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ അപേക്ഷ പുതുക്കി നല്‍കണം. നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ഒന്നിന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *