പൊള്ളും വില, പുതിയ ​ഗ്യാസ് കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിൽ വൻ വർധനവ്

കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ‍ഡെപ്പോസിറ്റിൽ വൻ വർധന. സിലിണ്ടറിന് 750 വർധിച്ചതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 2200 രൂപയായി. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ് 1,450ൽ നിന്ന് 2,200 രൂപയാക്കിയത്. ഇതിനുപുറമേ 5 കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും വ‌‍ർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നൽകണം.

ഈ സാ​ഹചര്യത്തിൽ 14.2 കിലോ സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നൽകേണ്ടി വരും. 5 കിലോ സിലിണ്ടർ കണക്ഷനായി 450 രൂപയും അധികം നൽകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *