തൃശൂര്‍: പൊലീസ് എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്. തൃശൂര്‍ മാളയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞ് നിർത്തി ഈയാൾ പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
സഞ്ജയ് രവീന്ദ്രന് എന്ന യുവാവും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ കാറില്‍ എത്തിയ സുല്‍ത്താന്‍ കരീം ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എസ്ഐ ആണെന്ന് പരിചയപ്പെടുത്തിയ സുല്‍ത്താന്‍ കരീം ബൈക്കില്‍ മൂന്ന് പേര് സഞ്ചരിച്ചതിന് പെറ്റിയടിക്കാന്‍ ആവശ്യപ്പെട്ടു. മാള സ്റ്റേഷന് സമീപത്തുള്ള യഹുദ ശ്മാശനത്തിന് മുമ്പില്‍ വെച്ചായിരുന്നു ഈ സംഭവം. സുല്‍ത്താന്‍ കരീമിന്റെ നടപടിയില്‍ സംശയം തോന്നിയ യുവാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതോടെ സുല്‍ത്താന്‍ കരീം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
