വിചിത്ര വിവാഹത്തിന്റെ കഥ പറഞ്ഞ് യുവതി. 37 വയസ്സുള്ള മെറിവോൺ എന്ന യുവതിയാണ് താൻ ഒരു പാവയെ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഒരു പാവ കുഞ്ഞിന്റെ അമ്മയാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിലാണ് സംഭവം.
കാമുകൻ ഇല്ലെന്ന് കാരണത്തിൽ ദുഃഖത്തിലായിരുന്ന യുവതിക്ക് അമ്മ തുണികൊണ്ടുള്ള ഒരു പാവയെ സമ്മാനിക്കുകയായിരുന്നു. പിന്നീട് ആ പാവയെ വിവാഹം കഴിച്ചെന്നും യുവതി പറയുന്നു. ഭർത്താവായ പാവയോടൊപ്പമുള്ള ജീവിതം വളരെ മനോഹരമായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ തനിക്കൊരു പാവക്കുഞ്ഞും ഉണ്ടെന്ന് യുവതി വ്യക്തമാക്കുന്നു. ‘കൂടെ നൃത്തം ചെയ്യാനും മറ്റും ഒരാളെ കിട്ടാതിരുന്നതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എന്നെ നയിച്ചത്. അങ്ങനെയാണ് ഒരു പങ്കാളി എന്ന നിലയിൽ അവൻ എന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ഞങ്ങളുടെ വിവാഹം വളരെ മനോഹരമായിരുന്നു. വളരെ വൈകാരികവും പ്രാധാന്യമർഹിക്കുന്നതും ആയിരുന്നു. എന്റെ ഭർത്താവിനൊപ്പമുള്ള വിവാഹരാത്രിയും മനോഹരമായിരുന്നു.’– യുവതി വ്യക്തമാക്കി.
മകളുടെ ദുഃഖം മനസിലാക്കിയാണ് അമ്മ ഒരു പാവയെ നൽകിയത്. പിന്നീട് കളിയും ചിരിയും സങ്കടങ്ങളും എല്ലാം പാവയോടായി. ഇതോടെ പാവയുമായി പ്രണയത്തിലാകുകയും ചെയ്തു. അങ്ങനെയാണ് പാവയെ തന്നെ വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്. എന്തിനും സ്വാതന്ത്ര്യം തരുന്ന ഒരാളാണ് ഭർത്താവെന്നും ഒരുവാക്കും തന്നോട് മറിച്ച് പറയാറില്ലെന്നും യുവതി മാധ്യമങ്ങളോട് പറയുന്നു. ഇപ്പോൾ ഒരു പാവക്കുഞ്ഞും ദമ്പതികൾക്ക് ഇടയിലുണ്ട്. ആശുപത്രിയിൽ പാവക്കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്. സന്തോഷകരമായ ഒരു ദാമ്പത്യമാണ് പാവയുമായി തനിക്ക് ഉള്ളതെന്നും യുവതി പറയുന്നു.
