സാഹസിക യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന മലയാളികളുടെ ഇഷ്ട താരമാണ് പ്രണവ് മോഹൻലാൽ. സാധാരണയായി അദ്ദേഹം യാത്ര വിവരങ്ങൾ പങ്കുവയ്ക്കാറില്ലെങ്കിലും യാത്രകൾക്കിടയിൽ പ്രണവിനെ കണ്ടുമുട്ടുന്ന ആളുകൾ ഷെയർ ചെയ്യുന്ന വീഡിയോകൾ പലപ്പോഴും വെെറലാകാറുണ്ട്. .ഇപ്പോഴിതാ, പ്രണവിന്റെ അഭ്യാസപ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പതിവിന് വിപരീതമായ ഇത്തവണ പ്രണവ് തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്.കൂറ്റൻ പാറയിലൂടെ അനായാസമായാണ് പ്രണവ് കയറുന്നത്. റോപ്പ് പോലും ഉപയോഗിച്ചിട്ടില്ലെന്നത് വീഡിയോയിൽ കാണാം.
നിരവധി പേർ വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തുകയാണ്. ‘മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക്ക് എന്നിങ്ങനെയുള്ള കമന്റുകൾ എത്തുന്നുണ്ട്. അയലത്തെ അമ്മുമ്മ കണ്ടാൽ ഇതൊക്കെ നിർത്തി മോഹൻലാലിന്റെ മോനാട് പി.എസ്.സി എഴുതാൻ പറയും, ഇത് നമ്മൾ ചെയ്താൽ നാട്ടുകാർ കുടുംബം നോക്കാതെ കഞ്ചാവ് അടിച്ചു കിളി പോയി നടക്കുകയാണെന്ന് പറയും തുടങ്ങിയ രസകരമായ കമന്റുകളും വരുന്നുണ്ട്. .
