ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേലിന് വെള്ളി. വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തിലാണ് നേട്ടം. ഫൈനലില്‍ ചൈനയുടെ യിങ് സൂനോട് 3-0 ന് പരാജയപ്പെടുകയായിരുന്നു. പാരാലിമ്പിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
19 മിനുറ്റുകള്‍ മാത്രമായിരുന്നു മത്സരം നീണ്ടു നിന്നത്. രണ്ട് തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുകൂടിയായ യിങ് ഗ്രൂപ്പ് ഘട്ടത്തിലും ഭാവിനയെ പരാജയപ്പെടുത്തിയിരുന്നു. കലാശപ്പോരാട്ടത്തില്‍ യിങ്ങിന്റെ പരിചയസമ്പത്തിന് മുന്നിലാണ് ഭാവിനാബെന്‍ കീഴടങ്ങിയത്. സ്കോര്‍ 7-11 5-11 6-11.
