കണ്ണൂര്‍: പഠനാവശ്യത്തിന് മൊബൈലില്‍ റേഞ്ചില്ലാതെ വന്നതോടെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴെ വീണ് ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തില്‍ പെട്ടത്. നട്ടെല്ലിന് പൊട്ടലുണ്ട്്. കുട്ടിയെ പരിയാരത്ത് കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. അനന്തബാബു അടക്കം കോളനിയില്‍ 72 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാര്‍ത്തയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് കോളനി നിവാസികള്‍.
