തിരുവനന്തപുരം :പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തി.തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്. ഓഫീസിലെ ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തെറ്റ് ചെയ്യുന്നവര്‍ക്ക് നല്ല ദീര്‍ഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാന്‍ സാധിക്കുമോയെന്ന് അവര്‍ക്ക് മുന്‍കൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാല്‍ ഇതിലൊന്നും വശംവദരാകാന്‍ പാടില്ല.’ കെ രാധാകൃഷ്ണന് പറഞ്ഞു.
പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിനും വിവാഹ സഹായവുമായും നല്കുന്ന ഗ്രാന്റ് തട്ടിയെന്നായിരുന്നു കണ്ടെത്തല്‍.
