നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം’; അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാഹചര്യം നോക്കി സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. നാളെ വരെ കേരളത്തില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് അതീവഗൗരവകരമാണ്. ആളുകളെ മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്‌കൂളുകളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ആ വാഹനങ്ങളില്‍ തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *