നൂറുൽ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

തിരുവനന്തപുരം: നൂറുൽ ഖുർആൻ സാരവും സന്ദേശവും എന്ന പേരിൽ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്. ആർ. ഡി.എഫ് പ്രസിദ്ധീകരിച്ച ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രകാശനം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്നു.

പ്രഥമ കോപ്പി പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ എം അബ്ദുസ്സലാം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ഒ. അബ്ദുറഹ്മാൻ മൗലവിയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ഖുർആൻ മുപ്പതാം ഭാഗവും ഫാതിഹ അധ്യായവുമാണ് പ്രഥമ ഭാഗത്തിലുള്ളത്.
പ്രകാശന സമ്മേളനത്തിൽ സമീപകാലത്ത് ഖുർആൻ സന്ദേശ പ്രചാരണ രംഗത്ത് സേവനം ചെയ്ത ഹാഫിസ് പി. എച്ച് അബ്ദുൽ ഗഫാർ മൗലവി, ഡോ. യൂസുഫ് നദ് വി, നുജൂം അബ്ദുൽ വാഹിദ്, അബ്ദുൽ ഹഫീദ് നദ് വി,  ഇബ്റാഹിം മൗലവി വടുതല എന്നിവർക്ക് ആദരവ് നൽകി.
സമ്മേളനത്തിൽ സ്വവർഗലൈംഗികതയും ജെൻഡർ രാഷ്ട്രീയവും എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ.അശ്റഫ് കൽപ്പറ്റയ്ക്കും ആദരം നൽകി.

 ഇ.എം അബ്ദുറഹ്മാൻ, ഖാലിദ് മൂസ നദ് വി, വി. എം ഫത്ഹുദ്ദീൻ റഷാദി, മാഹീൻ ഹസ്റത്, അർഷദ് മുഹമ്മദ് നദ് വി, ഡോ. നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *