നിഴൽ ഏപ്രിൽ 4 ന് തിയറ്ററുകളിലെത്തും

നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസായിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ എന്ന പ്രത്യേകതയുമുണ്ട്. ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്‌പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും എത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്.കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കൂടാതെ മാസ്റ്റർ ഐസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ.റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദീപക്.ഡി.മേനോൻ. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുൺലാൽ എസ്.പിയും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്.

Leave a Reply

Your email address will not be published. Required fields are marked *