നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കർ എ എൻ ഷംസീറും തമ്മിൽ വാക് പോര്. വാക്ക് ഔട്ട് പ്രസംഗത്തിനിടെയായിരുന്നു വി ഡി സതീശനും ഷംസീറും തമ്മിൽ വാക്പോര് നടന്നത്. പറയാനുള്ളത് പറഞ്ഞിട്ടേ പോകുവെന്ന് വി ഡി സതീശനും സമയം കഴിഞ്ഞാൽ കട്ട് ചെയ്യുമെന്ന് സ്പീക്കറും പറഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. സമയമായി പ്രസംഗം അവസാനിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ, ഇല്ല എനിക്ക് പറയാനുള്ളത് പറയണം എന്ന് വി ഡി സതീശൻ പറയുകയായിരുന്നു. ചെയറിനെ വിരട്ടണ്ടെന്ന് സ്പീക്കറും പറഞ്ഞു.ഇവിടെ പറയാൻ സമയമുണ്ട്, ബാക്കി വേണമെങ്കിൽ പുറത്ത് പറയാമെന്ന് സ്പീക്കർ പറഞ്ഞു. സമയമായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചെയറിനെ നോക്കിയിട്ട് കാര്യമില്ലെന്നും സ്പീക്കർ പറഞ്ഞു. സമ്മതിക്കുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ സമ്മതിക്കുന്നില്ലെങ്കിൽ വേറെ വഴിയൊന്നുമില്ല. അടുത്ത ബിസിനസ്സുമായി പോകേണ്ടി വരുമെന്ന് ഷംസീർ പറഞ്ഞു.നിങ്ങൾ പറഞ്ഞു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമെന്ന് പറഞ്ഞു. അതോടെ അവസാനിച്ചു വിഷയമെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ അത് നിങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു. ഇതോടെ നിങ്ങൾക്ക് വാക്ക് ഔട്ട് ചെയ്യാം ഇവിടെയിരിക്കാമെന്ന് സ്പീക്കറും പറഞ്ഞു. പിന്നാലെ പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ എം എൽ എമാർ സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ബഹളം രൂക്ഷമായതോടെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.
നേരത്തെ ചോദ്യോത്തര വേളയിലും പ്രതിപക്ഷവുമായി സ്പീക്കർ ഇടഞ്ഞിരുന്നു. മാത്യു കുഴൽനാടൻ എം എൽ എയുട ചോദ്യം നീണ്ടപ്പോൾ ചോദ്യം 45 സെക്കന്റിൽ തീർക്കണനെന്ന് സ്പീക്കർ പറഞ്ഞത് തർക്കത്തിന് കാരണമായി. ചോദ്യം മുഴുവൻ ചോദിക്കാനുള്ള സമയം വേണമെന്നാണ് മാത്യു കുഴൽവാടൻ, ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യം ചോദിക്കാമെന്നും പ്രസ്താവന നടത്താൻ അനുവദിക്കില്ലെന്നും
ഇത് പ്രസംഗമല്ലെന്നും സ്പീക്കർ പറഞ്ഞു. മാത്യു കുഴൽ നാടന് കൂടുതൽ ചോദ്യം ചോദിക്കണമെങ്കിൽ വേറെ സമയത്ത് ആകാെമന്നും ചോദ്യോത്തര വേളയിൽ സമയം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ചോദ്യം ചെയ്ത എം വിൻസറ്റിനോടും സ്പീക്കർ ദേഷ്യപ്പെട്ടു,.
