നിപ്പ വൈറസ് വൻകിട ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ടിയാങ്കണ്ടി അനിൽകുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്.
മുമ്പ് കോവിഡ് കാലത്തും ഇന്റർനെറ്റ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ നിപ്പ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകളുടെ പ്രവർത്തനം എങ്ങനെ തുടരണം എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച യോഗം ചേരും.
