നടിയെ ആക്രമിച്ച കേസിലെ തുടർന്നുള്ള അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ നടി രംഗത്ത് വന്നു.ഹർജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യവുമായി നടി ഹൈകോടതിയെ സമീപിച്ചു.കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റി.കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതിനാൽ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ ഭാഗംകൂടി കേൾക്കാൻ തയ്യാറാകണമെന്ന് പറഞ്ഞാണ് നടി കോടതിയെ സമീപിച്ചത്.
