കോവളം: തിരുവല്ലം ടോള്‍ പിരിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കാതെ ഉദ്യോഗസ്ഥര്‍. ഇന്നലെ വൈകുന്നേരം 4 മണിക്ക് നടന്ന ചര്‍ച്ചയില്‍ തീരുമാനമൊന്നും ആകാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ Dyfl, Sd Pi, തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ സൂചനാ സമരം നടത്തിയിരുന്നു.
കാരോട് വരെ ഗതാഗത യോഗ്യമാക്കിയതിന് ശേഷം ടോള്‍ സംവിധാനം നടപ്പിലാക്കുക, 20 km ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ പാസ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ആവശ്യപെടുന്നത്. ഉടനടി തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.
