‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

കേയാ ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തില്‍ ഇത് ഓണ്‍ലൈന്‍/പൊതുമാര്‍ക്കറ്റുകള്‍ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.


ഈ ഭക്ഷ്യ വസ്തുവില്‍ സാല്‍മൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഈ ഉത്പന്നം പൊതുവിപണിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെങ്കില്‍ അവ തിരികെ നല്‍കണമെന്നും സംസ്ഥാനത്ത് വിപണികളില്‍ ഈ ഉത്പന്നം നിലവില്‍ ലഭ്യമാകുന്നുണ്ടെങ്കില്‍ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 425 1125 ല്‍ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *