ടോക്യോ ഒളിമ്പിക്സിന് വര്‍ണാഭമായ തുടക്കം. ജപ്പാന് അക്ഷരമാല ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റ്. നിലവില്‍ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് പുരോഗമിക്കുകയാണ്. ഇന്ത്യ 21 ആമതായാണ് അണിനിരന്നത്. ഇന്ത്യന്‍ ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്സിംഗ് ഇതിഹാസം മേരി കോമുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. കരിമരുന്ന് പ്രയോഗത്തോടെയാണ് ടോക്യോ ഒളിമ്പിക്സിന് തുടക്കം കുറിച്ചത്. കോവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്.
