ടീച്ചര്‍ മൂന്ന് ശതമാനത്തിലേക്ക് എത്തിച്ച സ്‌ക്കൂളിന്റെ തോല്‍വി വീണ്ടും പത്തൊമ്പതില്‍ എത്തിയിട്ടുണ്ട്,മറ്റു സ്‌ക്കൂളുകളിലെ കുട്ടികളൊക്കെ നമ്മെ കളിയാക്കാന്‍ തുടങ്ങി; ഹരീഷ് പേരടി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ തിരിച്ചുവിളിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ടീച്ചര്‍ മൂന്ന് ശതമാനത്തിലേക്ക് എത്തിച്ച സ്‌ക്കൂളിന്റെ തോല്‍വി വീണ്ടും പത്തൊമ്പതില്‍ എത്തിയിട്ടുണ്ടെന്നും മറ്റു സ്‌ക്കൂളുകളിലെ കുട്ടികളൊക്കെ നമ്മെ കളിയാക്കാന്‍ തുടങ്ങിയതായും ഹരീഷ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.

ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മുടെ സ്‌കൂളിനെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ?’, ഹരീഷ് പേരടി ചോദിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ അനിയന്ത്രിന്തമായി വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസവും ഹരീഷ് പേരടി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കത്തികള്‍ക്കും കഠാരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്നാണ് മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടി വിമര്‍ശനമുന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *