ജോണ്‍സ്‌ലൂക്ക്;യൂണിഫോം വസ്ത്രങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡ്

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം…ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. വ്യക്തികളുടെ ഇഷ്ടത്തിനും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ഇവയുടെ തെരഞ്ഞെടുപ്പിലും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും വലിയ അന്തരം പ്രകടമാണ്. എന്നാലും, വസ്ത്രത്തിന്റെ കാര്യത്തില്‍ സാധാരണക്കാര്‍ പോലും വളരെയധികം ശ്രദ്ധാലുക്കളാണ്, തുക അല്‍പം കൂടിയാലും ഗുണമേന്മയുള്ളവ വേണമെന്ന നിര്‍ബന്ധ ബുദ്ധി ഭൂരിഭാഗം ആള്‍ക്കാര്‍ക്കുമുണ്ട്.
വസ്ത്രത്തിന്റെ ഭംഗിയ്‌ക്കൊപ്പം, അതിന്റെ ഗുണമേന്മയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചവരെ, വീണ്ടും ആ ബ്രാന്‍ഡ് വസ്ത്രം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് അതിന്റെ ഗുണമേന്മ തന്നെയാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ച കാണിച്ച് ഒരിക്കല്‍ ‘ബ്ലാക്ക് മാര്‍ക്ക്’ വീണുകഴിഞ്ഞാല്‍, അത്തരക്കാര്‍ക്ക് ഒരിക്കലും വസ്ത്രവിപണിയില്‍ തിരിച്ചു വരാന്‍ കഴിയില്ല. ഓരോ ചുവടുവയ്പും ശ്രദ്ധിച്ചുവേണം എന്ന് ചുരുക്കം.

വസ്ത്രവ്യാപാര രംഗത്ത്, വേറിട്ട വഴിയിലൂടെ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പി.ജെ ജോണ്‍സണ്‍. സ്‌പെഷ്യലൈസ്ഡ് ബ്രാന്‍ഡായ ജോണ്‍സ്‌ലൂക്ക് പടുത്തുയര്‍ത്തിയത് വര്‍ഷങ്ങളുടെ ഗാര്‍മെന്റ് എക്‌സ്‌പോര്‍ട്ടിങ് രംഗത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ന് അറിയപ്പെടുന്ന സ്ഥാപനമായി ജോണ്‍സ്‌ലൂക്കിനെ മാറാന്‍ സഹായിച്ചതും ഈ പ്രവൃത്തിപരിചയമാണ്.


ഇന്റര്‍നാഷണല്‍ ഡിസൈനിങില്‍ യൂണിഫോമുകള്‍ ചെയ്തുകൊടുക്കുന്ന ജോണ്‍ലൂക്കിന് ആവശ്യക്കാര്‍ ഏറെയാണ്. ആറു വര്‍ഷം കൊണ്ട് കേരളത്തിന്റെ പല ഇടങ്ങളിലും കസ്റ്റമേഴ്‌സിനെ സൃഷ്ടിക്കാന്‍ ജോണ്‍സ്ലൂക്കിന് സാധിച്ചു. മികച്ചവ തേടി ഉപഭോക്താക്കള്‍ എത്തുമെന്നതിനു തെളിവാണ് ജോണ്‍സ്‌ലൂക്കിന്റെ ഈ വളര്‍ച്ച.

എറണാകുളത്ത് പെരുമ്പാവൂരിലെ സ്ഥാപനം പടുത്തുയര്‍ത്തിയപ്പോള്‍ നിരവധി സ്വപ്‌നങ്ങള്‍ ജോണ്‍സന് ഉണ്ടായിരുന്നു. കൊറോണ എന്ന മഹാമാരി, ബിസിനസ്സിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അതിനെ അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സത്യസന്ധതയും അര്‍പ്പണമനോഭാവവുമാണ് ജോണ്‍സന്റെ ജോണ്‍സ്ലൂക്ക് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ മുഖ്യ ഘടകം. വളരെ നാളുകളുടെ പ്രവൃത്തി പരിചയം ജോണ്‍സ്‌ലൂക്കിന്റെ ഓരോ വസ്ത്രങ്ങളിലും കാണുവാന്‍ സാധിക്കും.

ലക്‌നൗ, ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലെ ആള്‍ക്കാരെയാണ് ജോണ്‍സണ്‍ തന്റെ തൊഴിലാളികളായി നിയമിച്ചിരിക്കുന്നത്. പ്രവൃത്തി പരിചയവും മികവാര്‍ന്ന രൂപകല്‍പന വശമുള്ളവരുമാണ് ഇവര്‍. നൂറു ശതമാനം ‘എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി’യാണ് ജോണ്‍ലൂക്കിന്റെ പ്രത്യേകത.

പ്രധാനമായും ഹോസ്പിറ്റല്‍ സ്റ്റാഫുകളുടെ യൂണിഫോമിനാണ് പരിഗണന കൊടുക്കുന്നത്. അവരുടെ ആവശ്യാനുസരണം ഇന്റര്‍നാഷണല്‍ ഡിസൈനിങില്‍ യൂണിഫോമുകള്‍ നിര്‍മിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. നേരിട്ട് ചെന്നാണ് ജോണ്‍സണ്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഇതിലൂടെ വിശ്വാസ്യതയും ബന്ധങ്ങളും ഊട്ടി ഉറപ്പിക്കാന്‍ സാധിക്കുന്നു. ഈ വിശ്വസ്തത അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ വഴിയൊരുക്കും. ഹോസ്പിറ്റലുകള്‍ക്ക് പുറമെ സ്‌കൂള്‍, കോളേജ്, ഹോട്ടല്‍, കോര്‍പ്പറേറ്റ് ഫാക്ടറികള്‍ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം യൂണിഫോമുകള്‍ നിര്‍മിച്ചു നല്കാറുണ്ട്.

ജീവിതത്തിലെ പല നേട്ടങ്ങള്‍ക്കും കാരണം ജോണ്‍സന്റെ കഠിനപ്രയത്‌നം തന്നെയാണ്. നാഷണല്‍, സ്റ്റേറ്റ്, ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ജോണ്‍സനെ തേടി വന്നു. യൂണിഫോം നിര്‍മാണത്തോടൊപ്പം സ്‌കൂള്‍, കോളേജ്, പ്ലസ് വണ്‍, പ്ലസ്ടു, നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ടീച്ചേഴ്‌സിനും അന്താരാഷ്ട്ര നിലവാരത്തില്‍ മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ ജോണ്‍സന്‍ കൈകാര്യം ചെയ്യുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയില്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇദ്ദേഹം ചെയ്യുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ജോണ്‍സണെ തന്റെ സ്ഥാപനത്തെ കൂടുതല്‍ മികവോടെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രചോദിപ്പിക്കുന്നു. ജോണ്‍സ്‌ലൂക്ക് എന്ന ബ്രാന്‍ഡിനെ ലോകമെമ്പാടും എത്തിക്കണമെന്നും ലോകശ്രദ്ധ നേടുന്ന രീതിയില്‍ വളര്‍ത്തണമെന്നുമാണ് ജോണ്‍സന്റെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *