ചൂടുകാലത്ത് ഫാനും ഏസിയുമില്ലാതെ ഉറക്കം സുഖകരമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കാലവസ്ഥയിൽ ഇപ്പോൾ അതിശക്തമായ മാറ്റങ്ങൾ ഉണ്ടാകുകയാണ്. ക്രമാതീതമായി താപം ഉയരുകയും മഴ പെയ്യുകയും ചെയ്യുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്. തു‌‌ടർച്ചയായി ഉയരുന്ന താപം പലപ്പോഴും നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താറുമുണ്ട്. ഫാൻ ഉപയോ​ഗിച്ചാൽ പോലും ഇതിന് പലപ്പോഴും പരിഹാരമാകാറില്ല എന്നതാണ് സത്യം.

എന്നാൽ ചൂട് കാലങ്ങളിൽ സുഖകരമായ ഉറക്കത്തിന് ചെറിയൊരു ടെക്‌നിക് ഉണ്ട്. നമ്മുടെ കിടപ്പിന്റെ പൊസിഷനിലാണ് ആ ടെക്‌‌നിക് ഉള്ളത്. കിടക്കുമ്പോൾ ഒരിക്കലും കമഴ്‌ന്ന് കിടക്കരുത്. ഏതു തരത്തിലാണോ നമ്മുടെ കിടപ്പ്, അതിനനുസരിച്ചാണ് ശരീരത്തിലെ താപനിലയിൽ വ്യത്യാസമുണ്ടാകുന്നത്. അതുപ്രകാരം കിടന്നുറങ്ങുന്നതിന് ഏറ്റവും നല്ല പൊസിഷൻ എന്നുപറയുന്നത് സെമി ഫീറ്റൽ (ഭ്രൂണത്തെ പോലെ വളഞ്ഞുകിടക്കുക) രീതിയാണ്. ഇങ്ങനെ കിടക്കുമ്പോൾ ഒരു തലയിണ ശരീരത്തോട് ചേർത്തു വയ‌്ക്കുന്നത് ഉറക്കം കൂടുതൽ നന്നാക്കാൻ ഗുണം ചെയ്യും.തിരിഞ്ഞും മറിഞ്ഞും കിടക്കരുത്ഉറക്കം കിട്ടാതാകുമ്പോൾ നമ്മൾ പലപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടക്കാറില്ലേ? ഇത് അത്ര നല്ലതല്ല. ഇങ്ങനെ ചെയ്യുന്നത് ഹൃദയമിടിപ്പ് കൂടുന്നതിന് ഇടയാക്കും. രക്തചംക്രമണം കൂടുകയും അതിലൂടെ ശരീരത്തിന്റെ താപനില വർദ്ധിക്കുന്നതിനും ഇത് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *