കോവിഡ് വ്യാപനം; പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകള്‍ക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍
തുടരും.

രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട് ചെയ്താല്‍ അതിലുള്‍പ്പെടുന്ന സ്ഥാപനങ്ങളും

വീടുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാകും. അഞ്ചില്‍ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക.

രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റര്‍ പരിധി കണക്കാക്കുമ്പോള്‍ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *