തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പുതിയ രീതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും. പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കോവിഡ് ബാധിതരുടെയും ചികിത്സയില്‍ കഴിയുന്നവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരിക്കുന്നത്.കൂടുതല്‍ നിയന്ത്രണങ്ങളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആവിഷ്‌കരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ മെഡിക്കല്‍ കോളെജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.അടച്ചിടല്‍ ഒഴിവാക്കിയുള്ള നൂതന പ്രതിരോധമാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
