തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം.കെപിസിസി പ്രസിഡന്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് രാജിക്കത്ത് കൈമാറി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും വി.എം സുധീരന്‍ വ്യക്തമാക്കി.
അതേസമയം, കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
