കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല; ട്രെയിൻ എടുത്ത ശേഷം ഓടിക്കയറൽ നടക്കില്ല;വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ്

കേരളത്തിനായി വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ഏറെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ കൂടിയാണ് ജനങ്ങൾക്ക് ലഭിക്കുക .ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത് 8 മണിക്കൂര്‍ 5 മിനിട്ട് കൊണ്ടാണ് ട്രെയിൻ തിരുവനന്തപുറത്ത് നിന്നും കാസര്‍കോട് എത്തുക. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത് ആണ്. .

വേഗത, സുരക്ഷ, മികച്ച സേവനം, വൈഫൈ ഇന്റർനെറ്റ് കണക്ഷൻ, ജിപിഎസ്, എല്ലാ സീറ്റുകള്‍ക്കും താഴെ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകൾ,എല്ലാ കോച്ചിലും സിസിടിവി ക്യാമറ തുടങ്ങി ആഡംബര യാത്രക്ക് വേണ്ട എല്ലാം വന്ദേ ഭാരത് നൽകുന്നുണ്ട്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങൾ നിറഞ്ഞതും കൂടിയാണിത്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. പക്ഷേ കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല.

പൂര്‍ണമായും ശീതീകരിച്ച ട്രെയിനാണ് വന്ദേഭാരത്. വന്ദേഭാരതില്‍ കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് . ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. ട്രെയിനിൽ പലപ്പോഴും നടക്കുന്ന മോഷണം പോലുള്ള പ്രവർത്തികളും വലിയ പരിധിവരെ തടയാൻ കഴിയും.ഡോര്‍ അടഞ്ഞാൽ മാത്രമേ ട്രെയിൻ മുന്നോട്ട് പോകൂ. ട്രെയിൻ എടുത്ത ശേഷം ഓടിക്കയറുന്ന പരിപാടി ഒന്നും ഇതിൽ കഴിയില്ല . കോച്ചുകള്‍ക്കിടയില്‍ ഉള്ളതും ഓട്ടോമേറ്റിക് സ്ലൈഡിംഗ് വാതിലുകള്‍ ആണ്.

എല്ലാ കോച്ചുകളിലും മൂന്ന് എമര്‍ജൻസി വാതിലുകൾ വീതമുണ്ട്. ആകെ 16 കോച്ചുകളാണ് വന്ദേഭാരതിലുള്ളത്. ഇതില്‍ 14 എണ്ണവും എക്കോണമി കോച്ചുകളാണ്. എക്കോമണിയില്‍ ആകെ 914 സീറ്റുകളാണ് ഉള്ളത്. രണ്ട് കോച്ചുകള്‍ കൂടിയ നിരക്കിലുള്ള എക്സിക്യൂട്ടീവ് ചെയര്‍കാറുകളായിരിക്കും. ആകെ 86 എക്സിക്യൂട്ടീവ് ചെയര്‍കാറുകളും വന്ദേ ഭാരത്തിനുണ്ട്.

വലിയ ഗ്ലാസ് വിൻഡോയുള്ളതിനാൽ ട്രെയിനിനകത്ത് ഇരുന്ന് വിശാലമായി പുറത്തെ കാഴ്ചകള്‍ കാണാനും കഴിയും. കൂടാതെ എല്ലാം കുഷ്യൻ സീറ്റുകളാണ്. എക്സിക്യൂട്ടീവ് സീറ്റിലെ ലിവര്‍ ഉയര്‍ത്തിയാല്‍ സീറ്റ് ഏത് ദിശയിലേക്കും തിരിക്കാൻ കഴിയും. ഡിസംബറോടെ സ്ലീപ്പര്‍ കോച്ചുകളും എത്തും. മറ്റ് ട്രെയിനുകളിലെ പോലെ അപായ ചങ്ങല വലിക്കേണ്ട .എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ലോക്കോ പൈലറ്റിനെ ടോക്ക് ബാക്കിലൂടെ അറിയിക്കാൻ കഴിയും..

ഓരോ സ്റ്റേഷൻ എത്തുമ്പോഴും വലിയ സ്ക്രീനിലൂടെ അറിയിപ്പ് ലഭിക്കും. ഒപ്പം അനൗൺസ്മെന്റും ഉണ്ടാകും. ട്രെയിനിനകത്ത് സംവിധാനവുമുണ്ട്..എസിയുടെ തണുപ്പ് സ്വയം ക്രമീകരിക്കാനുള്ള സംവിധാനവും ഉണ്ട്.

വെള്ളം കുറച്ച് ഉപയോഗിക്കുന്ന ബയോ വാക്വം ശുചിമുറികളാണ് ട്രെയിനിലേത്. മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിൻ ഉള്ളതിനാല്‍ ദിശമാറ്റാൻ സമയനഷ്ടം ഉണ്ടാകില്ല. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി പ്രത്യേകതകളും സൗകര്യങ്ങളും ഉള്ളതിനാൽ വന്ദേഭാരത് കേരളത്തെ സംബന്ധിച്ച് വേറിട്ട അനുഭവം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *