കെ.റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’, ഒരിക്കലും നടക്കില്ല: പി. സി. തോമസ്

   

കൊച്ചി : കെ-റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’ ആണെന്നും, അത് ഒരിക്കലും നടപ്പില്‍ വരില്ലെന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

200 ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നല്ല ശതമാനം, കമ്മീഷന്‍ ആയിട്ടാണ് പോവുക. അതുകൊണ്ടാണ് പൊതുജനങ്ങള്‍ മുഴുവ9 എതിരാണ് എന്ന ബോധ്യം വന്നിട്ടും, പാര്‍ട്ടിക്കും മുന്നണിക്കും ഒക്കെ ക്ഷീണമാകും എന്ന് വ്യക്തമായ അറിവ് ലഭിച്ചിട്ടും, എങ്ങനെയും ഇതു നടപ്പിലാക്കും എന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും കൂട്ടരും മുന്നോട്ടുപോകുന്നത്. തോമസ് പറഞ്ഞു.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള എതിര്‍പ്പാണ് വന്നിരിക്കുന്നത്. ഒരു കല്ല് ഇടാന്‍ പോലും പറ്റാത്ത സാഹചര്യം ആണെങ്കില്‍, എങ്ങനെ സര്‍വ്വേ നടത്തുമെന്നും, എങ്ങനെ ഇത് നടപ്പാക്കുമെന്നും, മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും നല്ല ബോധ്യം വന്നിട്ടുണ്ട്. എന്നാല്‍ എങ്ങനെയും ഇത് നടപ്പാക്കാന്‍ കഴിഞ്ഞാല്‍, അതുകൊണ്ടുണ്ടാകുന്ന അപ്രതീക്ഷിത ലാഭമാണ്, മുഴുവന്‍ ജനങ്ങളും ഏതിരായാലും, എങ്ങനെയും ഇതു നടപ്പാക്കണമെന്ന ആഗ്രഹത്തിന് പുറകില്‍.തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *