സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പദ്ധതിയുടെ കടബാധ്യത റെയില്‍വേയ്ക്ക് വരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍വേ പാതയ്ക്ക് സമാനമായി സില്‍വര്‍ ലൈന്‍ കടന്നു പോകുമ്പോള്‍ ഭാവിയില്‍ റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ അതിന് കഴിയാതെവരുമെന്ന് കേന്ദ്ര മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റെയില്‍വേ മന്ത്രി.
