കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ ആണിത്.

250ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍, കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ചുവരുകളും, ചെക്കര്‍ബോര്‍ഡ് മാര്‍മിള്‍ ഉപയോഗിച്ചുള്ള തറയും, തേക്കും ചൂരലും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അറകളും, അലമാരകളുമെല്ലാം ചേര്‍ന്ന് ആയുര്‍വേദ ചികിത്സയുടെ എല്ലാ സൗന്ദര്യവും ചേര്‍ത്തിണക്കികൊണ്ടാണ് പുതിയ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ സേവനം കേരളത്തില്‍ വിപൂലീകരിക്കുന്നതിലും ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ട്. ആയുര്‍വേദത്തിന്റെ മേന്മ ലോകത്തോട് പങ്കുവെച്ചുകൊണ്ടുള്ള, രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഞങ്ങളുടെ ഈ യാത്രയില്‍, തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന പുതിയ സ്റ്റോര്‍ വലിയൊരു മുതല്‍ക്കൂട്ടാകും’ ലുലുമാളിലെ സ്‌റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാമ ആയുര്‍വേദയുടെ സ്ഥാപകരിലൊരാളും സി ഇ ഓയുമായ വിവേക് സാഹ്നി പറഞ്ഞു.

ആയുര്‍വേദവും ആധുനികതയും കൂട്ടിയിണക്കി, ചര്‍മ്മസംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവയ്‌ക്കെല്ലാം ഉദകുന്ന തരത്തിലുള്ള നൂതനമായ ഉല്‍പ്പന്നങ്ങളാണ് കാമ ആയുര്‍വേദ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യന്‍ ബ്യൂട്ടി വ്യവസായത്തില്‍ സമകാലിക ആയുര്‍വേദത്തോടുള്ള സമീപനമാണ് കാമ ആയുര്‍വേദയെ വേറിട്ടു നിര്‍ത്തുന്നത്.

തിരുവനന്തപുരത്തെ സൗന്ദര്യ പ്രേമികള്‍ക്ക് ഇനി കാമ ആയുര്‍വേദയുടെ മികവുറ്റ സേവനത്തോടൊപ്പം, കുങ്കുമാദി സ്്കിന്‍കെയര്‍, ബ്രിങ്ങാദി തലമുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ റോസ് വാട്ടര്‍, നാല്പാമരാദി തൈലം എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളും ഒരേ കുടക്കീഴില്‍ ലഭിക്കും.
പരമ്പരാഗത ആയുര്‍വേദ ചികിത്സയുടെ തനിമ വാഗ്ദാനം ചെയ്യുന്ന കാമ ആയുര്‍വേദ, ചര്‍മ്മ സംരക്ഷണം ഉറപ്പുനല്‍കുന്നു. ദീര്‍ഘകാല ആരോഗ്യത്തിന് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന കാമ ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ നൂതന ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും ഫലപ്രാപ്തി ഉറപ്പാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *