‘കറുപ്പ്’ നിരോധനത്തിന് പിന്നിൽ നാണകേട് മാത്രമല്ല , സുരക്ഷ പ്രശ്നങ്ങൾ ഇങ്ങനെ

സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങളും വർധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. പ്രധാനമായി കറുത്ത വസ്ത്രം കറുത്ത മാസ്ക് എന്നിവ മാധ്യമ പ്രവർത്തകരോട് പോലും മാറ്റാൻ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

കറുത്ത വസ്ത്രങ്ങളും മാസ്കുമൊക്കെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ നിരോധിച്ചതിന് വിവിഐപികളുടെ സുരക്ഷാ നിർദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ബ്ലൂബുക്കിലെ വരികളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കറുത്ത തുണിയുയർത്തി പ്രതിഷേധത്തിന് ആരെങ്കിലും മുതിർന്നാൽ ഉണ്ടാകുന്ന സുരക്ഷാ വീഴ്ച മാത്രമല്ല പ്രശ്നം.

കരിങ്കൊടി ഉയർത്തുന്നയാളെ മറ്റുള്ളവർ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അവിടെ ഉണ്ടാകാനിടയുള്ള സംഘർഷത്തിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിയും. അതിനിടയിൽ സ്റ്റേജിൽ നിൽക്കുന്ന പ്രധാനമന്ത്രിയെയോ വിഐപിയെയോ ആക്രമിക്കാൻ ശ്രമം ഉണ്ടാകും. സദസ്സിലെ സംഘർഷം വേദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയെ ബാധിക്കുമെന്നതിനാലാണ് അത്തരം പ്രതിഷേധങ്ങൾ തടയാൻ പൊലീസ് മുൻകരുതലെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *