പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസ് ചാടികടന്ന് ഡി വൈ എഫ് ഐ പ്രതിഷേധം. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയാണ് രണ്ടു പ്രവർത്തകർ കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് ചാടി കടന്നത്.
കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു.
