ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത അ​ഗ്നി പർവ്വത ദ്വീപ്, ഈ നേട്ടത്തിന് പിന്നിൽ പ്രദേശവാസികളുടെ കടുത്ത ജാ​ഗ്രത

പല വികസിത രാജ്യങ്ങളെ പോലും പ്രതിസന്ധിയിലാക്കികൊണ്ടാണ് കൊവി‍ഡ് മഹാമാരി പടർന്ന് പിടിച്ചത്. ശക്തമായ ആരോ​ഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് പോലും കൊവിഡന് മുന്നിൽ പി‌‌‌ടിച്ച് നിൽക്കാനായില്ല. . എന്നാൽ, ഈ ബ്രിട്ടീഷ് ദ്വീപിൽ ഇതുവരെയായി ഒരൊറ്റ കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയില്‍ നിന്നും 9881 കിലോമീറ്റര്‍ അകലെയുള്ള ട്രിസ്റ്റൻ ഡ കുൻഹ എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വത ദ്വീപാണ് വളരെ അത്ഭുതകരമായി കൊവിഡിൽ നിന്ന് രക്ഷ നേടിയത്.

അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ആഫ്രിക്കൻ വൻകരയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലായി കാണപ്പെടുന്ന അ​ഗ്നിപർവത ദ്വീപാണ് ട്രിസ്റ്റൻ ഡ കുൻഹ. ആകെ ജനസംഖ്യ വെറും 250 -ൽ താഴെ മാത്രമാണ്. ദക്ഷിണാഫ്രിക്കയിലെ കേപ്പിൽ നിന്നും ഒരാഴ്ച യാത്ര ചെയ്താലാണ് ദ്വീപിലെത്തിച്ചേരാനാവുക. വളരെ വളരെ അപൂർവമായിട്ടാണ് ആരെങ്കിലും ഈ ദ്വീപിൽ എത്തിച്ചേരുന്നത് തന്നെ. ഇത്രയും നീണ്ട യാത്രയായത് കാരണം ഗവേഷകരോ മത്സ്യത്തൊഴിലാളികളോ പോലും ദ്വീപിലേക്ക് അധികം എത്തിയിരുന്നില്ല. മാത്രവുമല്ല, ലോകമാകെയും കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ഏതെങ്കിലും കപ്പലിലെത്തിയ ആർക്കെങ്കിലും കൊവിഡ് ഉണ്ട് എന്ന് സംശയം തോന്നിയാൽ പോലും ആ കപ്പൽ ദ്വീപിലടുപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല.

ദ്വീപിൽ ആരോ​ഗ്യസംവിധാനങ്ങൾ വളരെ പരിമിതമാണ് എന്നത് കൊവിഡിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഇവിടെ ഏറെപ്പേരും പ്രായമായവരാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തന്നെയും ഐസിയു സൗകര്യമോ വെന്റിലേറ്ററോ ഇവിടെ ലഭ്യമല്ല. അഞ്ച് കുടുംബങ്ങളിലായി 218 പേരും അതിന് പുറമേ ഡോക്ടർമാരും നഴ്സുമടക്കം ആരോ​ഗ്യപ്രവർത്തകരുമാണ് ഇവിടെ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *