ഏറെ കാലത്തെ കാത്തിരിപ്പിനോടുവില്‍ മലയിന്‍കീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നു

മലയിന്‍കീഴ് മാധവ കവി സംസ്‌കൃതി കേന്ദ്രത്തിന്റെ മന്ദിരം വെള്ളിയാഴ്ച രാവിലെ 10 30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തും.

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ സംസ്‌കൃതി കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മന്ദിരം പണിതത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 85 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
മലയിന്‍കീഴ് ഗ്രാമത്തെ സാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ മഹാപ്രതിഭയ്ക്ക് സ്മാരകം എന്ന ആവശ്യവുമായി തദ്ദേശവാസികള്‍ രണ്ട് പതിറ്റാണ്ടായി രംഗത്തുണ്ടായിരുന്നു. മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രം സംഘടന ഒ എന്‍ വി കുറുപ്പ് 2013 ജനുവരി 25ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു. 2014 നവംബര്‍ 20ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിനു തറക്കല്ലിട്ടത്. കോവിഡ് കാലത്ത് മാറ്റിവയ്ച്ച ഉദ്ഘാടന കര്‍മ്മമാണ് വെള്ളിയാഴ്ച നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *