ന്യൂഡല്‍ഹി : എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ന്നോ എ.ടി.എമ്മുകളില്‍നിന്നോ സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രമായിരിക്കും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും.
ഇതര ബാങ്കുകളുടെ എടിഎമ്മുകളിലും നിന്നുള്ള പണം പിന്‍വലിക്കലിന് പുതിയ നിരക്ക് ബാധകമാണ്. എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെയാണ് ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
