എണ്ണത്തിൽ വർദ്ധനവ് കൂടും ​ ജാഗ്രത പാലിക്കണമെന്ന് എറണാകുളം കളക്ടർ

എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കളക്ടർ ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെ പഞ്ചയത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്തു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് നടപ്പിലാക്കുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിൽ കൂടുതൽ വാക്‌സിനുകൾ എത്തിക്കുമെന്ന് കളക്ടർ പറഞ്ഞു. ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തും. കൊവിഡ് പോസിറ്റീവായ ആളുകളെ കണ്ടെത്തി ക്വാറന്റീൻ ചെയ്യുകയാണ് പ്രധാന ലക്ഷ്യം. അനാവശ്യമായി കറങ്ങിനടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ താക്കീത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *