ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ കേരളവും ബംഗാളും കശ്മീരും പോലെയാകും ഉത്തര്‍പ്രദേശെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടിംഗ് തുടങ്ങിയ പശ്ചാത്തലത്തിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇങ്ങനെ പ്രതികരിച്ചത്. നിങ്ങളുടെ വോട്ടാണ് ഉത്തര്‍പ്രദേശിനെ ഭാവി തീരുമാനിക്കുന്നതെന്നും വരുന്ന വര്‍ഷങ്ങളില്‍ ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
