ലോകകപ്പ്-ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യക്ക് വിജയം. ഇതോടെ ഗ്രൂപ്പില്‍ ഏഴ് കളികള്‍ 6 പോയിന്റുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്ക്കുകയാണ.് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഖത്തറും ഒമാനും ആണ്. നിലവില്‍ ഇന്ത്യയുടെ തൊട്ടുപുറകില്‍ 5 പോയിന്റുമായി അഫ്ഗാനിസ്ഥാന് ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ബംഗ്ലാദേശിനെതിരെ ശക്തമായ മത്സരമാണ് ഇന്ത്യ കാഴ്ചവച്ചത.് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത.് 11 മത്സരങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഈ വിജയം കരസ്ഥമാക്കിയത് എന്നപ്രത്യേകത കൂടി ഇ മത്സരത്തിനുണ്ട്. കളി തുടങ്ങി 79, 90 +2 മിനിറ്റുകളിലായിരുന്നു സുനില്‍ ഛേത്രിയുടെ വിജയത്തിനുതകുന്ന ഈ രണ്ടു ഗോളുകളും.
ചേത്രി വിരമിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ഒരു വര്‍ഷമായി കേട്ടു വരുന്നുണ്ട്. മുപ്പത്തിയാറാം വയസ്സിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നട്ടെല്ലും കരുത്തും സുനില്‍ ഛേത്രിയാണെന്ന് ഉറപ്പിച്ചു പറയാം. സുനില്‍ ഛേത്രി വിരമിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ആരു നയിക്കും എന്നത് വലിയൊരു ചോദ്യം തന്നെയാണ.്
