ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ ഇന്ന് തുടങ്ങി. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഭക്തര്‍ അവരവരുടെ വീടുകളിലും പൊങ്കാലയടുപ്പുകള്‍ക്ക് തീകൊടുത്തു.
ഇന്ന് ഉച്ചയ്ക്ക് 1. 20 നാണ് ദേവിക്കുള്ള നിവേദ്യ സമര്‍പ്പണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് വീടുകളില്‍ പൊങ്കാല ഒരുക്കുന്നത്. ക്ഷേത്രപരിസരത്ത് 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഇത്തവണയും പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. എഴുന്നള്ളത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമായിരിക്കും നടത്തുക.
