തിരുവനന്തപുരം: മലയാളിയുടെ ആഘോഷനാള്‍ പൊന്നോണം ഇന്നേക്ക് പത്താം നാള് .പൂക്കളമിടലിനും തുടക്കം ഇന്നുതന്നെയാണ്. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അല്പനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതല്‍ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാല്‍ ഇന്നും നാളെയും അത്തമാണെന്ന് പറയാം. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള് കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം പിറക്കൂ.
ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കോവിഡ് കാലമായതിനാല്‍ ആഘോഷം ചടങ്ങുകളില്‍ ഒതുങ്ങും. പ്രളയവും കൊവിഡും തീര്‍ത്ത കെടുതികള്‍ക്കിടെ കഴിഞ്ഞ നാലുവര്‍ഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല.
