തമിഴ്‌നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രന്‍ റഷ്യയ്ക്ക് എതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സായ് നികേഷ് രവിചന്ദ്രന്‍. വീഡിയോ ഗെയിം നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ലഭിച്ച വിവരം സായ് മുന്‍പ് കുടുംബത്തെ അറിയിച്ചിരുന്നു. യുദ്ധമാരംഭിച്ചു അതില്‍ പിന്നെ സാ യെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ കുടുംബം എംബസിയെ വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് റഷ്യ ക്കെതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നതായി ഉള്ള വിവരം സായി കുടുംബത്തെ അറിയിച്ചത്. സൈന്യത്തില്‍ ചേരാന്‍ താല്പര്യം ഉണ്ടായിരുന്ന സായിക്ക് ഉയരക്കുറവ് കാരണം അവസരം ലഭിക്കാതെ പോയതായിരുന്നു.
