ഇനി പപ്പടം പൊരിക്കാൻ എണ്ണ വേണ്ട, ഈ ഐഡിയ ഒന്ന് പരീക്ഷിച്ച് നോക്കു

എന്തെങ്കിലും ഒന്ന് പൊരിക്കുക എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് എണ്ണയെ കുറിച്ചാണ്. എന്നാൽ ഇനി ഒരു തുള്ളി എണ്ണ പോലുമില്ലാതെ പപ്പടം പൊരിക്കുന്നത് എങ്ങനെയെന്ന് നോക്കാം. എണ്ണ ഉപയോ​ഗിച്ച് പൊരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രുചിയും ഇതിലൂടെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ചേരുവകൾ

അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി
നന്നായി കഴുകി വൃത്തിയാക്കിയ മണൽ – 4 കപ്പ്‌

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് വൃത്തിയാക്കിയ മണൽ 4 കപ്പ്‌ ഇട്ടു കൊടുത്തു നന്നായി ചൂടാക്കുക. മണൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്കു പപ്പടം ഇട്ടു കൊടുത്തു ഇളക്കുക. ചൂടുള്ള മണലിൽ ഇവ നന്നായി പൊന്തി വരും. വിവിധ തരത്തിൽ ഉള്ള ഡ്രൈ ആയ പൊട്ടറ്റോ പപ്പടം, ഫ്രൈയിംസ്, പാനി പൂരിയ്ക്കുള്ള പൂരി തുടങ്ങിയവ ഇങ്ങനെ വറുത്തെടുക്കാം. ഇവയുടെ രുചി സാധാരണ പപ്പടത്തിന്റെ രുചിയിൽ നിന്ന് വ്യത്യസ്തവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *