തിരുവനന്തപുരം: ചെള്ളു പനി ബാധിച്ച് രണ്ടുപേർ ജില്ലയില്‍ മരിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി.ഡിക്രൂസ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശ്രദ്ധിച്ചാല്‍ രോഗംവരാതെ സൂക്ഷിക്കാനാകുമെന്നും ജോസ് ജി.ഡിക്രൂസ് വ്യക്തമാക്കി.
ഒരാഴ്ചയ്ക്കിടെ ചെള്ളുപനി ബാധിച്ച് തിരുവനന്തപുരം ജില്ലയില്‍ മരിച്ചത് രണ്ടുപേരാണ് മരിച്ചത്. ഞായറാഴ്ചയാണ് പരശുവയ്ക്കല്‍ സ്വദേശിനി സുബിത ചെള്ളുപനി ബാധിച്ചു മരിച്ചത്. ഈ മാസം എട്ടിന് വര്‍ക്കല സ്വദേശി അശ്വതിയും ചെള്ളുപനിയെത്തുടര്‍ന്ന് മരിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ മറ്റു ജില്ലകളേക്കാള്‍ കൂടുതല്‍ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാനത്താണ്. പത്തില്‍ താഴെ മരണനിരക്കാണ് ഒരു വര്‍ഷം സംസ്ഥാനത്തുണ്ടാകുന്നത്.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. മണ്ണിനടിയില്‍ കാണുന്ന ഒരുതരം ചെള്ളില്‍(ചിഗ്ഗര്‍ മൈറ്റ്) നിന്നാണ് രോഗം പടരുന്നത്. ഈ ചെള്ള് നേരിട്ടും എലി, മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എന്നിവ വഴിയും മനുഷ്യശരീരത്തിലെത്താം. വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ പാലിക്കുക വഴി ചെള്ളുപനിയെ പൂര്‍ണമായും ചെറുക്കാനാകും.
